Posts

  ആധാർ നമ്പർ വോട്ടർ ഐഡി കാർഡുമായി ബന്ധിപ്പിക്കാനുള്ള ഹെൽപ് ഡെസ്‌കുകൾ കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും പ്രവർത്തനം തുടങ്ങി. വോട്ടറുടെ ഐഡൻറിറ്റി ഉറപ്പാക്കുക, ഇരട്ടിപ്പ് ഒഴിവാക്കുക, വോട്ടർപട്ടികയുടെ ശുദ്ധീകരണം എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആധാർ ബന്ധിപ്പിക്കാൻ നിലവിലുള്ള വോട്ടർമാർക്ക് ഫോറം 6ബി, പുതുതായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നവർക്ക് ഫോറം 6 എന്നിവയാണ് ആവശ്യം. മതിയായ കാരണങ്ങളാൽ ആധാർ നമ്പർ നൽകാൻ കഴിയാത്തവരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കില്ല. ആധാർ വിവരങ്ങൾ യുഐഡിഎഐയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം ആധാർ വോൾട്ടിലാണ് സൂക്ഷിക്കുന്നത്. ഓൺലൈനിലല്ലാതെ ലഭിക്കുന്ന 6ബി ഫോമുകൾ അതത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ ഡബിൾ ലോക്ക് സംവിധാനത്തിൽ സുരക്ഷിതമായിരിക്കും. 2016ലെ ആധാർ നിയമം സെക്ഷൻ 37 അനുസരിച്ച് ആധാർ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കും.  www.nvsp.in  എന്ന വെബ്‌സൈറ്റിലൂടെയോ വോട്ടർ ഹെൽപ്‌ലൈൻ ആപ്പ് വഴിയോ ആധാർ ഇലക്ഷൻ ഐഡി കാർഡുമായി ബന്ധിപ്പിക്കാം. 6 ബി ഫോം ഇതുവഴി സമർപ്പിച്ചാണിത് സാധ്യമാവുക.  

വോട്ടേഴ്‌സ് അവകാശം

Image
 

Sky line symptoms Appartmets

Image
 
  ആധാർ നമ്പർ വോട്ടർ ഐഡി കാർഡുമായി ബന്ധിപ്പിക്കാനുള്ള ബോധവത്കരണത്തിന്റെ ഭാഗമായ വീഡിയോ പ്രചാരണം   ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. കലക്ടർ, സിനിമാ താരങ്ങളായ മിനാക്ഷി ദിനേശ്, ഹരിപ്രിയ മുകുന്ദൻ എന്നിവരാണ് വീഡിയോയിലൂടെ ബോധവൽക്കരണത്തിന്റെ ഭാഗമായത്. വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കൽ, ഇരട്ടിപ്പ് ഒഴിവാക്കൽ, വോട്ടർപട്ടികയുടെ ശുദ്ധീകരണം എന്നിവയാണ് ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കുന്നതിന്റെ ലക്ഷ്യം. ആധാർ ബന്ധിപ്പിക്കാൻ നിലവിലുള്ള വോട്ടർമാർക്ക് ഫോറം 6 ബി, പുതുതായി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഫോറം 6 എന്നിവയാണ് ആവശ്യം. മതിയായ കാരണങ്ങളാൽ ആധാർ നമ്പർ നൽകാൻ കഴിയാത്തവരെ പട്ടികയിൽ നിന്ന് ഒഴിവാക്കില്ല. ഹെൽപ് ഡെസ്‌കുകൾ വഴി നേരിട്ടും വോട്ടേഴ്സ് ഹെൽപ്പ് ലൈൻ മൊബൈൽ ആപ്പ്, വോട്ടേഴ്സ് പോർട്ടൽ, NVDP.in എന്നിവ വഴി ഓൺലൈനായും അപേക്ഷ സമർപ്പിക്കാം. 17 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നവംബർ ഒമ്പത് മുതൽ മുൻകൂറായി അപേക്ഷ നൽകാം. കണ്ണൂരിലെ ഓണം ഫെയറിൽ നടന്ന പരിപാടിയിൽ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ലിറ്റി ജോസഫ്, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ എം ടി സുരേഷ് ചന്ദ്രബോസ്, തെരഞ്ഞെടുപ്പ...

Vote given to Nri also

Image
 

2022 june july

Image
 

ഫോട്ടോ ബൂത്ത്‌

Image